Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 240 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 240 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ വില 71, 600 രൂപയിലെത്തി. ഗ്രാമിന് 30 രൂപ വർധിച്ച് 8950 രൂപയായി.
18 കാരറ്റ് സ്വർണം ഗ്രാമിന് 25 രൂപ ഉയർന്ന് 7370 രൂപയായി. വെള്ളി വിലയിൽ മാറ്റമില്ല. ഗ്രാമിന് 110 രൂപയിൽ തുടരുകയാണ്.
രാജ്യാന്തര സ്വർണവില ഔൺസിന് 3289 ഡോളറിൽ നിന്ന് 3314 ഡോളർ വരെ ഉയർന്ന പശ്ചാത്തലത്തിലാണ് കേരളത്തിലും വില വർധിച്ചത്. സുരക്ഷിത നിക്ഷേപം എന്ന നിലയിലാണ് രാജ്യാന്തര വിപണിയിൽ സ്വർണവില വർധിച്ചത്.