Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്; പവന് 360 രൂപ ഉയർന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 360 രൂപയാണ് വർധിച്ചത്. ഇതോടെ ഒരു പവൻ സ്വർണത്തിന് 71,960 രൂപയായി.
ഗ്രാമിന് 45 രൂപ ഉയർന്ന് 8995 രൂപയിലെത്തി. ഇന്നലെ സ്വർണവില 320 രൂപ കുറഞ്ഞിരുന്നു. ഈ മാസം ആദ്യം 68,880 രൂപയിലേക്ക് സ്വർണവില ഇടിഞ്ഞിരുന്നു.
പിന്നീടുള്ള ദിവസങ്ങളിൽ പതിയെ വില തിരികെ കയറുകയായിരുന്നു. സുരക്ഷിത നിക്ഷേപമെന്ന നിലയിൽ കൂടുതൽ പേർ എത്തിയതാണ് വില വർധനവിന് കാരണമായത്.