Kerala
കത്തിക്കയറി സ്വർണവില; പവന് ചരിത്രത്തിലാദ്യമായി 66,000 രൂപയായി

സംസ്ഥാനത്ത് സ്വർണവിലയിൽ പുതിയ റെക്കോർഡ്. ചരിത്രത്തിലാദ്യമായി സ്വർണവില പവന് 66,000 രൂപയിലെത്തി. ഇന്ന് ഒരു പവന് 320 രൂപയാണ് വർധിച്ചത്.
ഗ്രാമിന് 40 രൂപ വർധിച്ചു. 22 കാരറ്റ് സ്വർണം ഗ്രാമിന് 8250 രൂപയായി. ഈ മാസം 14ന് രേഖപ്പെടുത്തിയ 65,840 രൂപയെന്ന സർവകാല റെക്കോർഡാണ് ഇന്ന് തകർന്നത്.
18 കാരറ്റ് സ്വർണം ഗ്രാമിന് 35 രൂപ വർധിച്ച് 6810 രൂപയായി. വെള്ളിവിലയിൽ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 111 രൂപയിൽ തുടരുകയാണ്.