Kerala

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്; പവന്റെ വില വീണ്ടും 73,000 കടന്നു

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. പവന് ഇന്ന് 320 രൂപ വർധിച്ചു. ഇതോടെ ഒരു പവന്റെ വില വീണ്ടും 73,000 കടന്നു. 73,040 രൂപയിലാണ് ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വ്യാപാരം നടക്കുന്നത്

ഗ്രാമിന് 40 രൂപ വർധിച്ച് 9130 രൂപയിലെത്തി. ജൂൺ തുടങ്ങി അഞ്ച് ദിവസം കൊണ്ട് 1680 രൂപയുടെ വർധനവാണ് ഒരു പവനിലുണ്ടായത്. ഏപ്രിൽ 22ലെ 74,320 രൂപയാണ് കേരളത്തിലെ ഏറ്റവും ഉയർന്ന സ്വർണവില

18 കാരറ്റ് സ്വർണം ഗ്രാമിന് 30 രൂപ വർധിച്ച് 7510 രൂപയായി. വെള്ളി വിലയിലും വർധനവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 114 രൂപയിലെത്തി.

Related Articles

Back to top button
error: Content is protected !!