Kerala
സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്; പവന് 840 രൂപ വർധിച്ചു

സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിച്ചുചാട്ടം. പവന് ഇന്ന് ഒറ്റയടിക്ക് 840 രൂപയാണ് വർധിച്ചത്. ഇതോടെ പവന്റെ വില 74,280 രൂപയിലെത്തി. ജൂൺ 19ന് ശേഷം ആദ്യമായാണ് പവന്റെ വില 74,000 കടക്കുന്നത്.
ഗ്രാമിന് 105 രൂപ വർധിച്ച് 9285 രൂപയിലെത്തി. നിലവിലെ ട്രെൻഡ് തുടർന്ന് പവൻ പുതിയ റെക്കോർഡിലെത്തുമെന്നാണ് വിവരം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടെ പവന് വില 1480 രൂപയും ഗ്രാമിന് 185 രൂപയും വർധിച്ചു
രാജ്യാന്തര വിലയിലെ വർധനവാണ് കേരളത്തിലും പ്രതിഫലിച്ചത്. ട്രോയ് ഔൺസിന് 3389 ഡോളറിലെത്തി. 18 കാരറ്റ് സ്വർണം ഗ്രാമിന് 90 രൂപ വർധിച്ച് 7650 രൂപയിലെത്തി