Gulf
അബ്ദുൽ റഹീമിന്റെ മോചനം: കേസിൽ വിധി പറയുന്നത് വീണ്ടും മാറ്റി

സൗദി ബാലന്റെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനം സംബന്ധിച്ച വിധി പറയുന്നത് വീണ്ടും മാറ്റി. കേസ് പരിഗണിക്കുന്ന തീയതി പിന്നീട് അറിയിക്കുമെന്ന് റഹീം നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.
പബ്ലിക് പ്രോസിക്യൂട്ടർ ആവശ്യപ്പെട്ട രേഖകൾ ഇന്ന് ഹാജരാക്കാൻ സാധിച്ചില്ല. ഇതാണ് കേസിലെ വിധി നീളാൻ കാരണം. സാങ്കേതിക കാരണങ്ങളാലാണ് കേസ് മാറ്റിയതെന്നും നിയമസഹായസമിതി അറിയിച്ചു. കഴിഞ്ഞ സിറ്റിംഗിൽ ആവശ്യപ്പെട്ടത് അനുസരിച്ച് നടപടികൾ സ്വീകരിച്ചിരുന്നു
ഇന്ന് വാദപ്രതിവാദം നടന്നതിന് ശേഷമാണ് വിധി പറയാൻ മാറ്റിയത്. അടുത്ത സിറ്റിംഗിൽ നടപടിക്രമങ്ങൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷ. റഹീമിന്റെ അഭിഭാഷകന്റെ വാദങ്ങൾ കോടതി ഫയലിൽ സ്വീകരിച്ചിട്ടുണ്ടെന്നും നിയമസഹായ സമിതി ഭാരവാഹികൾ അറിയിച്ചു.