Kerala
ഗൂഗിൾ മാപ്പ് പണി പറ്റിച്ചു; കാറിൽ സഞ്ചരിച്ച ദമ്പതികൾ തോട്ടിൽ വീണു

കോട്ടയത്ത് ഗൂഗിൾ മാപ്പ് നോക്കി കാറിൽ പോയ ദമ്പതികൾ തോട്ടിൽ വീണു. കടുത്തുരുത്തി കുറുപ്പുന്തറ കടവിലാണ് സംഭവം. ചങ്ങനാശ്ശേരി ചെത്തിപ്പുഴ സ്വദേശികളായ ജോസി ജോസഫ്, ഭാര്യ ഷീബ ജോസ് എന്നിവർ സഞ്ചരിച്ച കാറാണ് തോട്ടിൽ വീമത്
ഗൂഗിൾ മാപ്പ് നോക്കി കുറുപ്പുന്തറ ഭാഗത്ത് നിന്ന് വന്ന വാഹനം വളവ് തിരിയുന്നതിന് പകരം നേരെ കടവിലേക്ക് ഇറക്കുകയായിരുന്നു. കാറിന്റെ മുൻഭാഗം കുഴിയിൽ വീണതിനെ തുടർന്ന് കുടുങ്ങിനിന്നതിനാൽ ഒഴുക്കിൽപ്പെട്ടില്ല
അപകടത്തിന് പിന്നാലെ സമീപവാസികൾ ഓടിയെത്തി കാറിലുണ്ടായിരുന്നവരെ സുരക്ഷിതമായി പുറത്തിറക്കി. പിന്നീട് ക്രെയിൻ എത്തിച്ചാണ് വാഹനം വെള്ളക്കെട്ടിൽ നിന്നും പുറത്തെത്തിച്ചത്.