National
ബംഗളൂരുവിൽ ഗുണ്ട കൊല്ലപ്പെട്ട സംഭവം; മുൻ മന്ത്രി ബൈരതി ബസവരാജിനെയും പ്രതി ചേർത്തു

ബംഗളൂരുവിൽ ഗുണ്ട കൊല്ലപ്പെട്ട സംഭവത്തിൽ മുൻ മന്ത്രിയും ബിജെപി എംഎൽഎയുമായ ബൈരതി ബസവരാജിനെയും പോലീസ് പ്രതി ചേർത്തു. കെആർ പുര എംഎൽഎയാണ് ബൈരജി ബസവരാജ്. അൾസൂരിലെ വീട്ടിൽ ഇന്നലെ രാത്രിയാണ് ഗുണ്ടയായ ശിവകുമാറിനെ(46) ഒരു സംഘം വെട്ടിക്കൊന്നത്.
ഭൂമാഫിയ തർക്കത്തെ തുടർന്ന് ബൈരതിയുടെ ഗുണ്ടകൾ തന്നെ ഭീഷണിപ്പെടുത്തുന്നതായി ശിവകുമാർ പോലീസിൽ പരാതി നൽകിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്നലെ രാത്രി കൊലപാതകം നടന്നത്. വീടിന് മുന്നിൽ നിൽക്കുമ്പോൾ ബൈക്കിലെത്തിയ അക്രമി സംഘം വടിവാൾ കൊണ്ട് വെട്ടിക്കൊല്ലുകയായിരുന്നു
ശിവകുമാറിനെ റോഡിലേക്ക് പിടിച്ചിറക്കിയാണ് വെട്ടിയത്. ശരീര ഭാഗങ്ങൾ പലതും ചിതറിയ നിലയിലാണ്. ശിവകുമാറിനെതിരെ 11 ക്രിമിനൽ കേസുകൾ നിലവിലുണ്ട്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു