Kerala

അങ്കണവാടി ക്ഷേമനിധി ബോർഡിന് സർക്കാർ 10 കോടി രൂപ അനുവദിച്ചു

അങ്കണവാടി ക്ഷേമനിധി ബോർഡിന്റെ ആനുകൂല്യങ്ങൾ നൽകുന്നതിനായി സർക്കാർ സഹായമായി 10 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യമന്ത്രി കെ.എൻ ബാലഗോപാൽ. വിരമിച്ച അങ്കണവാടി ജീവനക്കാരുടെ പെൻഷൻ അടക്കമുള്ള ആനുകൂല്യങ്ങൾ നൽകുന്നതിനാണ് അധിക ധനസഹായം അനുവദിച്ചത്.

അങ്കണവാടി ക്ഷേമനിധിയിൽ അംഗങ്ങൾ അടയ്ക്കുന്ന അംശാദായ വിഹിതത്തിന്റെ 20 ശതമാനം സർക്കാർ വിഹിതമായും നൽകുന്നു. ഇതനുസരിച്ച് ഈ വർഷം ബജറ്റിൽ വകയിരുത്തിയ 9 കോടി രൂപയും നേരത്തെ ബോർഡിന് അനുവദിച്ചിരുന്നു.

പെൻഷൻ കുടിശ്ശിക ആനുകൂല്യം മുൻഗണനാടിസ്ഥാനത്തിൽ നൽകുമെന്ന് ചട്ടം 300 പ്രകാരം മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചിരുന്നു.

 

Related Articles

Back to top button
error: Content is protected !!