Kerala

മലപ്പുറം പരാമർശത്തിൽ നിലപാട് കടുപ്പിച്ച് ഗവർണർ; രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാൻ നീക്കം

ദി ഹിന്ദു പത്രത്തിലെ അഭിമുഖത്തിലെ മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിൽ പിടിവിടാതെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സംഭവത്തിൽ രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകാനാണ് ഗവർണർ ആരിഫ് മുഹമ്മദ് ഖാന്റെ നീക്കം. അഭിമുഖത്തിലെ മലപ്പുറം പരാമർശം പിൻവലിച്ച് ദി ഹിന്ദു വിശദീകരണം നൽകിയിരുന്നുവെങ്കിലും ഗവർണർ ഇത് വിടാൻ തയ്യാറായിട്ടില്ല

പ്രതിപക്ഷവും വിഷയം വിവാദമാക്കുന്നതിനിടെയാണ് ഗവർണറും നിലപാട് കടുപ്പിക്കുന്നത്. രാഷ്ട്രപതിക്ക് റിപ്പോർട്ട് നൽകുന്നതിന് മുന്നോടിയായി സംഭവത്തിൽ കൂടുതൽ വിശദാംശങ്ങൾ തേടി ഗവർണർ വീണ്ടും സർക്കാരിന് കത്ത് നൽകും. അതേസമയം മറുപടി നൽകിയാലും ഉദ്യോഗസ്ഥരെ നേരിട്ട് വിളിപ്പിക്കാൻ ഗവർണർക്ക് ആകില്ലെന്ന നിലപാടിലാണ് സർക്കാർ

ഇന്നലെ വിശദീകരണം തേടി ചീഫ് സെക്രട്ടറിയോടും ഡിജിപിയോടും രാജ്ഭവനിൽ ഹാജരാകാൻ നിർദേശിച്ചിരുന്നു. എന്നാൽ സർക്കാർ ഗവർണറുടെ ആവശ്യം തള്ളുകയായിരുന്നു. തുടർന്നാണ് ഗവർണർ നിലപാട് കടുപ്പിക്കുന്നത്.

Related Articles

Back to top button