ഗോവിന്ദച്ചാമിയെ വിയ്യൂരിലേക്ക് മാറ്റുന്നു; നീക്കം കനത്ത സുരക്ഷയിൽ

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്നും തടവു ചാടിയ സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലേക്ക് മാറ്റുന്നു. കനത്ത സുരക്ഷയിലാണ് ഗോവിന്ദച്ചാമിയെ മാറ്റുന്നത്. ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി തടവുചാടിയത്. രാവിലെ 10.30ഓടെ ഇയാളെ പോലീസ് പിടികൂടിയിരുന്നു
ചോദ്യം ചെയ്യലിനും തെളിവെടുപ്പിനും ശേഷം ഗോവിന്ദച്ചാമിയെ രാത്രിയോടെ കണ്ണൂർ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷാ വീഴ്ചയുണ്ടായ പശ്ചാത്തലത്തിൽ നാല് ജയിൽ വകുപ്പ് ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനുള്ളിലെ ഇലക്ട്രിക് ഫെൻസിംഗും സിസിടിവികളും പ്രവർത്തന ക്ഷമമാണോ എന്നതും പരിശോധന നടത്തുകയാണ്
ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തോടെ ഗുരുതര സുരക്ഷാ വീഴ്ചയാണ് പുറത്തുവന്നത്. പുലർച്ചെയോടെ ഇയാൾ രക്ഷപ്പെട്ടിട്ടും രാവിലെ മതിലിലെ തുണി കണ്ട ശേഷം മാത്രമാണ് ഒരാൾ രക്ഷപ്പെട്ട വിവരം ജയിൽ ഉദ്യോഗസ്ഥർ അറിഞ്ഞത്.