മണിയാർ ജലവൈദ്യുത പദ്ധതി സർക്കാർ ഏറ്റെടുക്കണം; അല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ചെന്നിത്തല
ബിഒടി കരാർ കഴിഞ്ഞ സ്ഥിതിക്ക് മണിയാർ ജലവൈദ്യുതി പദ്ധതി സർക്കാർ ഏറ്റൈടുക്കണമെന്ന് രമേശ് ചെന്നിത്തല. നാളത്തെ മന്ത്രിസഭാ യോഗത്തിൽ ഇത് സംബന്ധിച്ച തീരുമാനമെടുക്കണം. കരാർ കമ്പനിക്ക് നീട്ടി നൽകിയാൽ കോടതിയെ സമീപിക്കുമെന്നും ചെന്നിത്തല പറഞ്ഞു
നിരവധി തവണ കരാർ ലംഘനം നടത്തിയ കാർബറന്റം ലിമിറ്റഡ് കമ്പനി ഇതിനോടകം 800 കോടിയുടെ ലാഭമുണ്ടാക്കി. വ്യവസായ മന്ത്രി വഴിയാണ് കമ്പനിയുടെ ഉടമകൾ മുഖ്യമന്ത്രിയെ കണ്ടത്. കരാർ നീട്ടി നൽകുന്നത് എന്ത് അടിസ്ഥാനത്തിലാണ്. ലംഘനങ്ങൾ നടത്തിയതിന് കെഎസ്ഇബി നോട്ടീസ് നൽകിയിട്ടുണ്ട്
പ്രളയകാലത്ത് കമ്പനിക്ക് ഒരു നഷ്ടവുമുണ്ടായിട്ടില്ല. അവാസ്തവമായ കാര്യങ്ങൾ പറഞ്ഞ് കരാർ നീട്ടി വാങ്ങുന്നത് അംഗീകരിക്കാനാകില്ല. സ്വകാര്യ കമ്പനികൾക്ക് മുതലെടുപ്പ് നടത്താനുള്ള അവസരം വൈദ്യുതി നിരക്കിൽ ജനങ്ങളുടെ മേൽ അടിച്ചേൽപ്പിച്ചത് 7500 കോടി രൂപയാണെന്നും ചെന്നിത്തല ആരോപിച്ചു.