
മനാമ: ബഹ്‌റൈന്‍ തലസ്ഥാനമായ മനാമയില്‍നിന്നും ലണ്ടനിലേക്ക് നേരിട്ടുള്ള സര്‍വീസുകള്‍ ആരംഭിക്കുന്നതായി ദേശീയ വിമാന കമ്പനിയായ ഗള്‍ഫ് എയര്‍ അറിയിച്ചു. മാര്‍ച്ച് 30 മുതലാണ് സര്‍വീസ് ആരംഭിക്കുക. ബുധന്‍, വെള്ളി, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്നു സര്‍വീസുകള്‍ ഉണ്ടാവും. ബിസിനസ് ക്ലാസ്സില്‍ 26 ഫ്‌ളാറ്റ് ബെഡ് സീറ്റുകളുള്ള ബോയിങ് 789 ഡ്രീം ലൈനര്‍ വിമാനമാണ് ലണ്ടന്‍-മനാമ സെക്ടറില്‍ സര്‍വീസിന് ഉപയോഗപ്പെടുത്തുകയെന്നും ഗള്‍ഫ് വ്യക്തമാക്കി.
ബഹ്‌റൈന്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നും പുലര്‍ച്ചെ 1:45ന് പുറപ്പെട്ട് ലണ്ടനിലെ ഗാറ്റ്വിക്കില്‍ രാവിലെ 6.55(പ്രാദേശിക സമയം)ന് എത്തിച്ചേരും. തിരികെ ഗാറ്റ്വിക്കില്‍നിന്ന് രാവിലെ 11.25 പുറപ്പെട്ടു രാത്രി എട്ടിന് ബഹ്‌റൈനില്‍ എത്തുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിരിക്കുന്നത്. യാത്രക്കാരില്‍ നിന്നുള്ള നിരന്തര ആവശ്യം പരിഗണിച്ചാണ് നേരിട്ടുള്ള വിമാന സര്‍വീസിന് ഗള്‍ഫ് എയര്‍ ഒരുങ്ങുന്നത്.