Kerala

തോക്ക് ലോഡ് ചെയ്തതറിഞ്ഞില്ല; പത്തനംതിട്ട എആർ ക്യാമ്പിൽ തോക്ക് പരിശോധനക്കിടെ അബദ്ധത്തിൽ വെടിപൊട്ടി

പത്തനംതിട്ട എആർ ക്യാമ്പിൽ പരിശോധനക്കിടെ തോക്കിൽ നിന്ന് വെടിപൊട്ടി. തോക്ക് താഴേക്ക് പിടിച്ചതിനാൽ അപകടം ഒഴിവായി. തോക്ക് ലോഡ് ചെയ്തത് അറിയാതെ ആർമർ എസ് ഐ ട്രിഗർ വലിച്ചതോടെയാണ് വെടി പൊട്ടിയത്.

തറയിലേക്ക് തിരിച്ചുപിടിച്ചായിരുന്നു ട്രിഗർ വലിച്ചിരുന്നത്. ജില്ലയിലെ ബാങ്കുകൾ തമ്മിൽ പണമിടപാടുകൾ നടത്തുമ്പോൾ പോലീസ് എസ്‌കോർട്ട് ആവശ്യപ്പെടാറുണ്ട്. ഇത്തരത്തിൽ പോകുന്ന പോലീസിന് ആയുധങ്ങൾ കൈവശം വെക്കേണ്ടതുണ്ട്. ഇതിനായാണ് തോക്ക് ആവശ്യപ്പെട്ടത്.

എന്നാൽ ലോഡ് ചെയ്ത വിവരം പറയാതെയാണ് ഉദ്യോഗസ്ഥൻ ആർമർ എസ് ഐക്ക് തോക്ക് കൈമാറിയത്. വെടിപൊട്ടി ബുള്ളറ്റ് തറയിലേക്ക് തുളഞ്ഞുകയറുകയും ചെയ്തു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

Related Articles

Back to top button
error: Content is protected !!