World
നൈജീരിയയിലെ ഖനന ഗ്രാമത്തിൽ വെടിവെപ്പ്; 20 പേർ കൊല്ലപ്പെട്ടു

നൈജീരിയയിലെ വടക്കുപടിഞ്ഞാറൻ സംസ്ഥാനമായ സാംഫറയിൽ ആയുധധാരികളുടെ വെടിയേറ്റ് 20 പേർ കൊല്ലപ്പെട്ടു. സാംഫറയിലെ ഖനന ഗ്രാമത്തിലാണ് വെടിവെപ്പുണ്ടായത്. നിരവധി പേർക്ക് പരുക്കേറ്റു.
ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. കൂട്ടക്കൊലകൾക്കും തട്ടിക്കൊണ്ടുപോകലിനും കുപ്രസിദ്ധ നേടിയ കൊള്ളസംഘങ്ങളുള്ള പ്രദേശമാണിത്. ധാതുസമ്പന്നമായ മേഖലയിൽ മുമ്പും നിരവധി സായുധ സംഘങ്ങൾ ആക്രമണം നടത്തിയിട്ടുണ്ട്.
നിരവധി പേരെ മേഖലയിൽ നിന്ന് കാണാതായിട്ടുമുണ്ട്. മേഖലയിലെ കുപ്രസിദ്ധ കൊള്ളക്കാരൻ ഡോഗോ ഡിഡയുടെ വിശ്വസ്തരാണ് ആക്രമണത്തിന് പിന്നിലെന്ന് നാട്ടുകാർ ആരോപിച്ചു.