Oman
ഹജ്ജ്: കുത്തിവെപ്പ് എടുക്കണമെന്ന് ഒമാന്‍
മസ്കത്ത്: ഈ വര്‍ഷത്തെ ഹജ്ജിന് രജിസ്റ്റര്‍ ചെയ്തിരിക്കുന്ന മുഴുവന്‍ തീര്‍ഥാടകരും പ്രതിരോധ കുത്തിവെപ്പുകള്‍ എടുക്കണമെന്ന് ഒമാന്‍ ആരോഗ്യ മന്ത്രാലയം അഭ്യര്‍ഥിച്ചു. ഹജ്ജിന് അനുമതി ലഭിച്ചിരിക്കുന്ന സ്വദേശികളും പ്രവാസികളും ഉള്‍പ്പെടെയുള്ളവരാണ് വാക്സിന് എടുക്കേണ്ടത്. കൊവിഡ് 19 മോണോവാലന്റ് വാക്സിന്, കൊവിഡ് 19 മോണോവാലന്റ് വാക്സിന് ബൂസ്റ്റര്‍ ഡോസ്, സീസണല്‍ ഇന്ഷ്ളൂവന്സ വാക്സിന്, മെനിഞ്ചൈറ്റിസ് വാക്സിന് എന്നിവയാണ് എടുക്കേണ്ടത്.
ഓരോ തീര്‍ഥാടകനും തങ്ങള്‍ ഉള്‍പ്പെടുന്ന ഗവര്‍ണറേറ്റുകളിലെ ആരോഗ്യ സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ചാണ് തങ്ങളുടെ ആരോഗ്യരക്ഷക്കായി ഏതെല്ലാം വാക്സിനാണ് എടുക്കേണ്ടതെന്ന് പരിശോധിക്കേണ്ടത്. ഹജ്ജ് യാത്രക്ക് 10 ദിവസം മുന്‍പെങ്കിലും കുത്തിവെപ്പ് എടുത്തിരിക്കണമെന്നും മന്ത്രാലയം ഓര്‍മിപ്പിച്ചു.