Kerala
പാതിവില തട്ടിപ്പ് കേസ്: ഇടുക്കിയിലെ മഹിളാ കോൺഗ്രസ് നേതാവിന്റെ വീട് ഇഡി സീൽ ചെയ്തു

പാതിവില തട്ടിപ്പ് കേസിൽ കുമളി മുൻ പഞ്ചായത്ത് പ്രസിഡന്റും മഹിളാ കോൺഗ്രസ്സ് ഇടുക്കി ജില്ലാ സെക്രട്ടറിയുമായ ഷീബ സുരേഷിന്റെ കുമളിയിലെ വീട് ഇ ഡി സീൽ ചെയ്തു. ഷീബ നിരവധി പേരെ പദ്ധതിയിൽ ചേർത്തുവെന്നാണ് കണ്ടെത്തൽ. സംഭവത്തിൽ ഇ ഡി സ്വമേധയാ കേസ് എടുത്തിട്ടുണ്ട്.
ഷീബ വിദേശത്തായതിനാലാണ് കുമളിയിലെ വീട് സീൽ ചെയ്തത്. തട്ടിപ്പ് പുറത്തറിഞ്ഞതോടെയാണ് ഷീബാ സുരേഷ് വിദേശത്തേക്ക് കടന്നത്. തിരുവനന്തപുരം അടക്കമുള്ള ജില്ലകളുടെ ചുമതല ഷീബക്കായിരുന്നുവെന്നാണ് വിവരം. ഷീബ സുരേഷ് ഉൾപ്പെടെയുള്ളവർ ചേർന്ന് തൊടുപുഴ കോളപ്ര കേന്ദ്രീകരിച്ച് എൻ ജി ഒ രൂപവത്കരിച്ചാണ് പദ്ധതി ആരംഭിച്ചത്.
ഈ എൻ ജി ഒക്ക് കീഴിൽ സംസ്ഥാനത്താകെ 64 സീഡ് സൊസൈറ്റികൾ വിവിധ പേരുകളിൽ രൂപവത്കരിച്ച് പദ്ധതി നടപ്പാക്കിയിരുന്നു. ജനപ്രതിനിധികൾ അടക്കമുള്ളവരെ മുന്നിൽ നിർത്തി സാധാരണക്കാരുടെ വിശ്വാസമാർജ്ജിക്കുകയായിരുന്നു.