പാതിവില തട്ടിപ്പ് കേസ്: അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് മാറ്റി
പാതി വില തട്ടിപ്പ് കേസിൽ പ്രതി അനന്തുകൃഷ്ണന്റെ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് കോടതി മാറ്റിവെച്ചു. 71 ലക്ഷം രൂപ പരാതിക്കാർക്ക് നൽകിയിരുന്നതായും നിലവിൽ ചുമത്തിയ കുറ്റങ്ങൾ നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചു. കേസിൽ ആരോപണം നേരിടുന്ന കോൺഗ്രസ് നേതാവ് ലാലി വിൻസെന്റാണ് പ്രതിക്ക് വേണ്ടി ഹാജരായത്
പോലീസ് കേസ് ശരിയല്ലെന്ന് ലാലി വിൻസെന്റ് പറഞ്ഞു. പോലീസ് എടുത്ത കേസിൽ വലിയ അനാസ്ഥകളുണ്ട്. മൂവാറ്റുപുഴയിൽ കൊടുക്കാനുള്ളത് 55 ലക്ഷം മാത്രമാണ്. ഏഴര കോടി എന്ന കണക്ക് എങ്ങനെ വന്നുവെന്ന് ഇവർ ചോദിച്ചു. എല്ലാം ഡയറിയിലുണ്ട്. അതിപ്പോ പോലീസിന്റെ കസ്റ്റഡിയിലുണ്ട്
അനന്തുകൃഷ്ണന്റെ ബാങ്ക് സുതാര്യമാണ്. കിട്ടിയ പണത്തിൽ നിന്ന് ബിസിനസ് ചെയ്തതിന്റെ കണക്കുണ്ടെന്നും ലാലി വിൻസെന്റ് പറഞ്ഞു. ഒരാളുടെയും പണത്തിനും തെളിവില്ലാതെ പോയിട്ടില്ല. തന്റെ പാർട്ടി തന്നെ വിശ്വസിക്കുന്നുണ്ട്. ഇന്നുവരെ വിശദീകരണം ചോദിച്ചിട്ടില്ലെന്നും ലാലി വിൻസെന്റ് പറഞ്ഞു.