National
ഹംപിയിലെ കൂട്ടബലാത്സംഗം: അക്രമികൾ കനാലിലേക്ക് തള്ളിയിട്ട ഒഡീഷ സ്വദേശി മരിച്ചു

കർണാടക ഹംപി കൊപ്പലിൽ കൂട്ടബലാത്സംഗത്തിന് മുമ്പ് അക്രമികൾ മർദിച്ച് കനാലിൽ തള്ളിയ യുവതികൾക്കൊപ്പമുണ്ടായിരുന്ന ഒഡീഷ സ്വദേശിയായ യുവാവ് മരിച്ചു. തുംഗഭംദ്ര ലെഫ്റ്റ് ബാങ്ക് കനാലിന്റെ കരയിൽ നിന്നാണ് യുവാവിന്റെ മൃതദേഹം ലഭിച്ചത്. വ്യാഴാഴ്ച രാത്രിയോടെയാണ് സംഭവം നടന്നത്
ഇസ്രായേലിൽ നിന്നുവന്ന 27കാരിയായ ടൂറിസ്റ്റ് വനിതയും ടൂറിസ്റ്റ് ഹോം ഉടമയുമായ യുവതിയുമാണ് കൂട്ടബലാത്സംഗത്തിന് ഇരയായത്. രാത്രി 11.30ഓടെ കൊപ്പലിലെ കനാലിനടുത്ത് നക്ഷത്ര നിരീക്ഷണം നടത്തുന്നതിനിടെ മൂന്ന് പേർ ചേർന്ന് ഇവരെ കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു
യുവതികൾക്കൊപ്പം അമേരിക്കൻ പൗരനായ ഒരു ടൂറിസ്റ്റും മഹാരാഷ്ട്ര സ്വദേശിയും ഒഡീഷ സ്വദേശിയും ഉണ്ടായിരുന്നു. ഇവരെ കനാലിലേക്ക് തള്ളിയിട്ടായിരുന്നു അക്രമം. അമേരിക്കൻ പൗരനും മഹാരാഷ്ട്ര സ്വദേശിയും നീന്തി രക്ഷപ്പെട്ടിരുന്നു.