കൈയ്യിലും കാലിലും ചങ്ങല; അനധികൃത കുടിയേറ്റക്കാരെ തിരിച്ചയക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ച് അമേരിക്ക

അമേരിക്കയിൽ നിന്നും തിരിച്ചയക്കുന്ന അനധികൃത കുടിയേറ്റക്കാര ചങ്ങലയിൽ ബന്ധിക്കുന്ന ദൃശ്യങ്ങൾ പുറത്തുവിട്ട് വൈറ്റ് ഹൗസ്. ഔദ്യോഗിക എക്‌സ് അക്കൗണ്ടിലൂടെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. ഹാ, ഹാ, വൗ എന്ന കമന്റോടെ ഇലോൺ മസ്‌ക് ഈ ദൃശ്യങ്ങൾ ഷെയർ ചെയ്യുകയും ചെയ്തിട്ടുണ്ട്
ആളുകളെ കയ്യിലും കാലിലും ചങ്ങലയിൽ ബന്ധിച്ച് വിമാനത്തിൽ കയറ്റുന്നതാണ് ദൃശ്യങ്ങളിലുള്ളത്. പൗരൻമാരെ ചങ്ങലയിൽ ബന്ധിച്ച് യുദ്ധവിമാനങ്ങളിൽ തിരിച്ചയക്കുന്നതിനെതിരെ വിവിധ രാജ്യങ്ങൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് ഈ ദൃശ്യങ്ങൾ വൈറ്റ് ഹൗസ് പങ്കുവെച്ചത്.
ഇന്ത്യക്കാരായ അനധികൃത കുടിയേറ്റക്കാരുമായുള്ള മൂന്ന് വിമാനങ്ങളാണ് അമേരിക്കയിൽ നിന്നും അമൃത്സറിൽ എത്തിയത്. ഇനിയും ഇന്ത്യൻ അനധികൃത കുടിയേറ്റക്കാരെ തിരികെ എത്തിക്കുന്നത് തുടരുമെന്നാണ് വിവരം. ഓരോ മാസവും നാലഞ്ച് വിമാനങ്ങളെങ്കിലും എത്താൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ട്.