ഹാഷിം മൂസ ജമ്മു കാശ്മീർ വനാന്തരങ്ങളിലുണ്ടെന്ന് വിവരം; ജീവനോടെ പിടികൂടാൻ സമഗ്ര ഓപറേഷൻ

പഹൽഗാം ഭീകരാക്രമണത്തിൽ പങ്കെടുത്ത ലഷ്‌കറെ ത്വയിബ ഭീകരൻ ഹാഷിം മൂസ ജമ്മു കാശ്മീരിലെ വനങ്ങളിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന് വിവരം. സുരക്ഷാ ഏജൻസികളാണ് ഹാഷിം മൂസ കാശ്മീരിലെ വനാന്തരങ്ങളിൽ ഒളിവിൽ കഴിയുന്നതായി വിവരം നൽകിയത്. ഹാഷിം മൂസയെ കണ്ടെത്താൻ സമഗ്ര ഓപറേഷൻ ആരംഭിച്ചതായി സുരക്ഷാ ഏജൻസികൾ അറിയിച്ചു.
ഇയാൾ പാക്കിസ്ഥാനിലേക്ക് രക്ഷപ്പെടാൻ ശ്രമം നടത്തിയതായും റിപ്പോർട്ടുണ്ട്. ഹാഷിം മൂസയെ കുറിച്ച് എന്തെങ്കിലും വിവരം നൽകുന്നവർക്ക് ജമ്മു കാശ്മീർ പോലീസ് 20 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്. ഭീകരാക്രമണത്തിൽ പാക്കിസ്ഥാന്റെ പങ്ക് ലോകരാഷ്ട്രങ്ങൾക്ക് മുന്നിൽ സ്ഥിരീകരിക്കാൻ ഹാഷിം മൂസയെ ജിവനോടെ പിടിക്കേണ്ടതുണ്ട്
പാക്കിസ്ഥാന്റെ സ്‌പെഷ്യൽ സർവീസ് ഗ്രൂപ്പിലെ പാരാ കമാൻഡോ ആയി ഹാഷിം മൂസ സേവനം അനുഷ്ഠിച്ചിട്ടുണ്ട്. പിന്നീട് ഭീകര സംഘടനയായ ലഷ്‌കറെ ത്വയിബയിൽ ചേർന്ന് നിരവധി ഭീകരാക്രമണങ്ങളിൽ പങ്കാളിയായിട്ടുണ്ട്. 2023ലാണ് ഇയാൾ ഇന്ത്യയിലേക്ക് കടന്നതെന്നാണ് വിവരം.