Kerala

മുസ്ലീങ്ങൾക്കെതിരായ വിദ്വേഷ പരാമർശം; ക്ഷമ ചോദിച്ച് പിസി ജോർജ്

ചാനൽ ചർച്ചയിലെ മുസ്ലിം വിരുദ്ധ പരാമർശത്തിൽ മാപ്പ് പറഞ്ഞ് പിസി ജോർജ്. ഇന്ത്യയിലെ മുഴുവൻ മുസ്ലീങ്ങളും തീവ്രവാദികളാണെന്ന പരാമർശം പിൻവലിക്കുന്നതായി പിസി ജോർജ് പറഞ്ഞു. വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും പിസി ജോർജ് പറഞ്ഞു

ജനം ടിവിയിൽ നടന്ന ചർച്ചക്കിടെയാണ് പിസി ജോർജിന്റെ വിദ്വേഷ പരാമർശം വന്നത്. മുസ്ലീങ്ങളെല്ലാവരും തീവ്രവാദികളാണ്. തീവ്രവാദിയല്ലാത്ത ഒരു മുസ്ലിം പോലുമില്ല. മുസ്ലീമായ ജനിച്ചാൽ അവൻ തീവ്രവാദിയായിരിക്കും. ഇന്ത്യ-പാക്കിസ്ഥാൻ ക്രിക്കറ്റ് മത്സരം നടക്കുമ്പോൾ പാക്കിസ്ഥാന് വേണ്ടി കയ്യടിക്കുന്നവരാണ് മുസ്ലീങ്ങൾ. ഇന്ത്യയോട് താത്പര്യമില്ലെങ്കിൽ പാക്കിസ്ഥാനിൽ പോടെ എന്നും പിസി ജോർജ് പറഞ്ഞിരുന്നു

പിസി ജോർജിന്റെ കുറിപ്പ്

ജനം ടിവിയിൽ നടന്ന ചാനൽ ചർച്ചയിൽ മുസ്ലിം ലീഗിന്റെ പ്രതിനിധി എന്നെ പ്രകോപിച്ചപ്പോൾ ഞാൻ പറഞ്ഞ മറുപടിയിൽ ഇന്ത്യയിലെ മുഴുവൻ ഇസ്ലാം മത വിശ്വാസികളും തീവ്രവാദികളാണെന്ന അർത്ഥം കടന്നു വന്നതായി ശ്രദ്ധയിൽപെട്ടു.
ഇന്ത്യ മഹാരാജ്യത്തെ മുഴുവൻ മുസ്ലിം മതവിശ്വാസികളും തീവ്രവാദികളാന്നെന്ന ധ്വനി വന്ന മറുപടി ഞാൻ നിരുപാധികം പിൻവലിക്കുന്നു, അതോടൊപ്പം അത് മൂലം വേദനിക്കപ്പെട്ട മുസ്ലിം സഹോദരങ്ങളോട് ക്ഷമ ചോദിക്കുന്നു.
എന്നാൽ തീവ്ര ചിന്താഗതിയുള്ള ഒരു ചെറിയ ശതമാനം ആളുകൾ അവർക്കിടയിൽ ഉണ്ടെന്നു എനിക്ക് വ്യക്തമായി അറിയാം. അവരെയും അവരെ മൗനമായി പിന്തുണയ്ക്കുന്ന എല്ലാവരെയും എല്ലാ കാലത്തും ഞാൻ ശക്തമായി എതിർക്കുകയും ചെയ്യും.
പി സി ജോർജ്

 

Related Articles

Back to top button
error: Content is protected !!