Kerala
വിദ്വേഷ പരാമർശം: പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം

വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ബിജെപി നേതാവ് പിസി ജോർജിനെ അറസ്റ്റ് ചെയ്യാൻ നിർദേശം. ഉന്നത പോലീസുദ്യോഗസ്ഥരുടെ യോഗത്തിലാണ് തീരുമാനം. പൂഞ്ഞാറിലെ വീട് വളഞ്ഞ് അറസ്റ്റ് ചെയ്‌തേക്കും.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം പിസി ജോർജിനെതിരെ കേസെടുത്തത്. ഇതേ തുടർന്ന് കോട്ടയം അഡീഷണൽ സെഷൻസ് കോടതിയിൽ പിസി ജോർജ് മുൻകൂർ ജാമ്യാപേക്ഷ നൽകി. ഇത് തള്ളിയതിനെ തുടർന്നാണ് ഹൈക്കോടതിയെ സമീപിച്ചത്.
കടുത്ത നിരീക്ഷണങ്ങളോടെ ഹൈക്കോടതിയും ജാമ്യാപേക്ഷ തള്ളുകയായിരുന്നു. പൊതുമധ്യത്തിൽ മാപ്പ് പറഞ്ഞ് കുറ്റകൃത്യത്തെ ലഘൂകരിക്കാൻ ആകില്ല. പ്രകോപനത്തിലാണ് പരാമർശമെങ്കിൽ ജോർജിന് രാഷ്ട്രീയ നേതാവായി തുടരാൻ അർഹതയില്ലെന്നും ഹൈക്കോടതി തുറന്നടിച്ചിരുന്നു.