Kerala
കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു

കണ്ണൂർ കോളയാട് കനത്ത കാറ്റിൽ വീടിന് മുകളിൽ മരം പൊട്ടിവീണ് വയോധികൻ മരിച്ചു. കോളയാട് പെരുവ തെറ്റുമ്മലിലെ എനിയാടൻ ചന്ദ്രനാണ്(78) മരിച്ചത്. ശനിയാഴ്ച പുലർച്ചെയുണ്ടായ ചുഴലിക്കാറ്റിലാണ് സംഭവം.
പുലർച്ചെ രണ്ട് മണിയോടെയാണ് ചുഴലിക്കാറ്റുണ്ടായത്. പ്രദേശത്ത് വ്യാപകനാശനഷ്ടവും സംഭവിച്ചിട്ടുണ്ട്. പാറക്കുണ്ട് ഉന്നതിയിലെ രജീഷിന്റെയും തെറ്റുമ്മലിലെ മാതുവിന്റെയും വീടുകൾ മരം വീണ് തകർന്നു.
പ്രദേശത്തേക്കുള്ള റോഡിൽ മരം പൊട്ടിവീണ് ഗതാഗതവും തടസ്സപ്പെട്ട നിലയിലാണ്. ചന്ദ്രന്റെ മൃതദേഹം തലശ്ശേരി ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.