Kerala
വിദ്വേഷ പരാമർശം: പി സി ജോർജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും

വർഗീയ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ച കേസിൽ ഹൈക്കോടതി മുൻകൂർ ജാമ്യം നിഷേധിച്ച ബിജെപി നേതാവ് പി സി ജോർജ് തിങ്കളാഴ്ച പോലീസിന് മുമ്പാകെ ഹാജരാകും. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പി സി ജോർജ് പോലീസിന് അപേക്ഷ നൽകി.
ഇന്ന് രണ്ട് തവണ പോലീസ് വീട്ടിൽ എത്തിയിട്ടും പി സി ജോർജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. പി സി ജോർജ് ജോർജ് വീട്ടിലില്ലെന്നാണ് കുടുംബത്തിന്റെ പ്രതികരണം. അറസ്റ്റ് ഭയന്ന് ബി ജെ പി നേതാവ് പി സി ജോർജ് ഒളിവിൽ പോയെന്ന് സൂചന. വിദ്വേഷ പരാമർശത്തിൽ ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെ ജോർജിനെ നിയമാനുസൃതം അറസ്റ്റ് ചെയ്യാൻ ഡി ജി പി നിർദേശം നൽകിയിരുന്നു.
ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗത്തിലായിരുന്നു തീരുമാനം.യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്.