Kerala
ആരോപണം നേരിട്ടവർ മുമ്പുമുണ്ടായിട്ടില്ലേ; മുകേഷിന്റെ രാജിയിൽ തിരക്ക് കൂട്ടരുതെന്ന് ബിനോയ് വിശ്വം
എംഎൽഎ സ്ഥാനത്ത് നിന്നുള്ള മുകേഷിന്റെ രാജിയിൽ തിരക്ക് കൂട്ടരുതെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ആരോപണം നേരിട്ടവർ മുമ്പും ഉണ്ടായിട്ടില്ലേയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ചോദിച്ചു. സർക്കാർ നീങ്ങുന്നത് ശരിയായ വഴിയിലാണെന്നും സർക്കാർ സ്ത്രീ പക്ഷത്താണെന്നും ബിനോയ് വിശ്വം പറഞ്ഞു
അതേസമയം ബലാത്സംഗ കേസിൽ പ്രതിയായ മുകേഷ് രാജിവെക്കണെന്ന് സിപിഐ ദേശീയ നേതാവ് ആനി രാജ ആവശ്യപ്പെടട്ു. കോൺഗ്രസ് എംഎൽഎമാർ സമാനമായ കേസുണ്ടായപ്പോൾ രാജിവെച്ചിട്ടില്ലെന്നും അതിനാൽ ഞങ്ങളും രാജിവെക്കില്ലെന്നുമുള്ള നിലപാട് ശരിയല്ലെന്നും അവർ പറഞ്ഞു
കുറ്റകൃത്യത്തെ മറ്റൊന്ന് കൊണ്ട് മറയ്ക്കാനാകില്ല. ബലാത്സംഗ കേസിലെ പ്രതിയെ കുറിച്ചുള്ള ചോദ്യത്തിനുള്ള മറുപടിയും പരിഹാരവും അതല്ല. ഗൗരവത്തോടെ സർക്കാർ ഇത് കാണണമെന്നും ആനി രാജ ആവശ്യപ്പെട്ടിരുന്നു.