Kerala
വേണ്ടുവോളം ആ സ്‌നേഹം അനുഭവിച്ചു; എംടിയെ അവസാനമായി കാണാൻ മോഹൻലാൽ എത്തി
അന്തരിച്ച എംടി വാസുദേവൻ നായരെ അവസാനമായി ഒരുനോക്ക് കാണാനായി മോഹൻലാൽ എത്തി. എംടിയുടെ വസതിയിൽ എത്തിയാണ് മോഹൻലാൽ അന്ത്യാഞ്ജലി അർപ്പിച്ചത്. എംടിയുടെ സ്‌നേഹം വേണ്ടുവോളം അനുഭവിക്കാൻ ഭാഗ്യം ചെയ്തയാളാണ് താനെന്ന് മോഹൻലാൽ പറഞ്ഞു
എംടിയുമായി തനിക്ക് ഒരുപാട് വർഷത്തെ ബന്ധമുണ്ട്. തനിക്ക് ഏറ്റവും നല്ല കഥാപാത്രങ്ങൾ സമ്മാനിച്ചയാളാണ് അദ്ദേഹം. അദ്ദേഹത്തിന്റെ സംവിധാനത്തിൽ അമൃതംഗമയയിലും അഭിനയിക്കാനായി. അവസാനം മനോരഥങ്ങളിൽ ഓളവും തീരവും താൻ ചെയ്തു
എംടി ആശുപത്രിയിലാണെന്നറിഞ്ഞ് നിരവധി തവണ വിളിച്ച് അന്വേഷിച്ചിരുന്നു. എംടിയുടെ വിയോഗത്തെ കുറിച്ച് സംസാരിക്കാൻ വാക്കുകൾ കിട്ടാത്ത അവസ്ഥയിലാണ് താനെന്നും മോഹൻലാൽ പറഞ്ഞു.