Movies

കെട്ടിപ്പിടിച്ച് എന്നെ ഉമ്മവെച്ചു ; ഷാറൂഖ് ഖാന്‍ നന്മയുള്ള മനുഷ്യനാണെന്ന് പ്രിയാമണി

ജവാന്റെ വിശേഷം പങ്കുവെച്ച് നടി

ഏത് ഭാഷയില്‍ അഭിനയിച്ചാലും ഏറ്റവും പ്രിയപ്പെട്ട നായകനാര് എന്ന ചോദ്യത്തിന് ഷാരൂഖ് ഖാന്‍ എന്ന മറുപടിയേയുള്ളൂവെന്നും നടന്‍ മാത്രമല്ല നന്മയുള്ള വ്യക്തി കൂടിയാണ് ഷാറൂഖ് ഖാനെന്നും മലയാളി നടി പ്രിയാമണി. ജവാന്‍ എന്ന സിനിമയില്‍ അദ്ദേഹത്തിനൊപ്പം ഒരുമിച്ച് അഭിനയിച്ച അനുഭവം പങ്കുവെച്ച് വനിതക്ക് നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

സംവിധായകന്‍ ആറ്റ്‌ലിയാണ് ആ സിനിമയിലേക്ക് എന്നെ വിളിക്കുന്നത്. അതിനുമുന്‍പ് ഷാരൂഖിന്റെ ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ ഒരു ഗാനരംഗത്തില്‍ ഞാന്‍ ഡാന്‍സ് ചെയ്തിരുന്നു.

ഷാരൂഖിനൊപ്പം അഭിനയിക്കാനുള്ള അവസരവുമായി മറ്റൊരു വിളി വരുമ്പോള്‍ ഉണ്ടായ സന്തോഷം പറഞ്ഞറിയിക്കാനാവില്ല. അത്രമാത്രം എക്‌സൈറ്റഡ് ആയിരുന്നു. ഷാരൂഖ് ഖാന്‍ ലൊക്കേഷനില്‍ എത്തിയെന്ന് അറിഞ്ഞ് ഉടന്‍ അദ്ദേഹത്തെ കാണാനായി ചെന്നിരുന്നു. അദ്ദേഹം എന്നെ പേര് വിളിച്ച് കെട്ടിപ്പിടിച്ചു. എന്നിട്ട് നെറ്റിയില്‍ ചുംബിച്ചു, എന്നിട്ട് ‘താങ്ക്യൂ ഫോര്‍ ഡ്രോയിങ് ദിസ് ഫിലിം’ എന്ന് സ്‌നേഹത്തോടെ പറഞ്ഞു.

ലൊക്കേഷനില്‍ എല്ലാ ദിവസവും അദ്ദേഹത്തിന് ഒപ്പമായിരുന്നു ഞങ്ങളുടെ ഡിന്നര്‍. ഒരു ദിവസം ഗിത്താറും ആയിട്ടാണ് അദ്ദേഹം ലൊക്കേഷനിലേക്ക് വന്നത്. ഷൂട്ടിങ്ങിന് ഇടവേളയില്‍ ഒപ്പം ഉണ്ടായിരുന്ന രണ്ടു പേര്‍ പാട്ടുപാടി. അദ്ദേഹം അവരുടെ കൂടെ ചേര്‍ന്ന് ഗിത്താര്‍ വായിച്ചു. ഷാരൂഖ് ഖാന്‍ എന്ന വ്യക്തി ക്യാമറയ്ക്ക് മുന്‍പില്‍ മാത്രമാണ് നായകന്‍. അല്ലാത്ത സമയങ്ങളില്‍ നന്മയുള്ള മനുഷ്യനാണ്. പ്രിയാമണി പറഞ്ഞു.

ബോളിവുഡിലും കോളിവുഡിലും മലയാളത്തിലും തുടങ്ങി പല ഭാഷകളിലും സൂപ്പര്‍ നായികയായി തിളങ്ങി നില്‍ക്കുന്ന നടിയാണ് പ്രിയാമണി. മലയാളത്തില്‍ നായികയായും സഹനടിയായിട്ടുമൊക്കെ പ്രിയാമണി സജീവമാണ്. ഒപ്പം ടെലിവിഷന്‍ റിയാലിറ്റി ഷോ കളില്‍ വിധികര്‍ത്താവായിട്ടും നടി പ്രത്യക്ഷപ്പെടാറുണ്ട്.

Related Articles

Back to top button
error: Content is protected !!