Kerala
പിതാവിനെ ചവിട്ടിക്കൊന്ന് ഒളിവിൽ പോയി; അതിഥി തൊഴിലാളി പിടിയിൽ
ഇടുക്കിയിൽ വാക്കുതർക്കത്തെ തുടർന്ന് പിതാവിനെ ചവിട്ടിക്കൊന്ന് ഒളിവിൽ പോയ ഇതരസംസ്ഥാന തൊഴിലാളിയായ മകൻ പിടിയിൽ. മധ്യപ്രദേശ് സ്വദേശി രാകേഷിനെയാണ്(26) ഉടുമ്പൻചോല പോലീസ് പിടികൂടിയത്
ഇയാളുടെ പിതാവ് മധ്യപ്രദേശ് സ്വദേശി ഭഗത് സിംഗാണ്(56) ഞായറാഴ്ച കൊല്ലപ്പെട്ടത്. ഉടുമ്പൻചോല ശാന്തരുവിയിലെ സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളികളായിരുന്നു ഇരുവരും
രാത്രി മദ്യപാനത്തിനിടെ വാക്കുതർക്കമുണ്ടാകുകയും രാകേഷ് പിതാവിനെ ചവിട്ടുകയുമായിരുന്നു. ഇതേ തുടർന്ന് ഹൃദയാഘാതം സംഭവിച്ചാണ് ഭഗത് സിംഗ് മരിച്ചത്. മധ്യപ്രദേശിലേക്ക് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ ഖജനാപ്പാറയിൽ നിന്ന് പിടികൂടിയത്.