Kerala

ലളിതമായ ഭാഷയിലാണ് പറഞ്ഞത്, അതാണ് കോൺഗ്രസിന്റെ നിലപാട്; അൻവറിനോട് സതീശൻ

പിവി അൻവർ ഉന്നയിച്ച വിമർശനങ്ങൾക്ക് മുൻ നിലപാട് ആവർത്തിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. പിവി അൻവറാണ് ആദ്യം നിലപാട് പറയേണ്ടതെന്ന ഇന്നലെ പറഞ്ഞ കാര്യത്തിൽ ഉറച്ച് നിൽക്കുന്നു. കോൺഗ്രസിന്റെയും യുഡിഎഫിന്റെയും നിലപാടാണ് താൻ പറഞ്ഞതെന്നും സതീശൻ പറഞ്ഞു.

ഇന്നലെ പറഞ്ഞ കാര്യങ്ങൾ കോൺഗ്രസിന്റെ നിലപാടാണ്. അഹങ്കാരത്തോടെ പറഞ്ഞതല്ല, ലളിതമായ ഭാഷയിലാണ് അത് പറഞ്ഞത്. ഇന്നലെ പറഞ്ഞതുപോലെ ആദ്യം അൻവർ നിലപാട് വ്യക്തമാക്കണം. അതിന് ശേഷം യുഡിഎഫ് അൻവറിന്റെ കാര്യത്തിലുള്ള തീരുമാനവും വ്യക്തമാക്കും.

ഇപ്പോൾ അൻവർ പറയുന്ന ഓരോ കാര്യത്തിനും മറുപടി പറയേണ്ടതില്ലെന്നും സതീശൻ വ്യക്തമാക്കി. അതേസമയം പിവി അൻവറുമായി സംസാരിച്ചതായി രമേശ് ചെന്നിത്തല പറഞ്ഞു. ശുഭകരമായ തീരുമാനത്തിലെത്തും. താൻ പറയുന്നതും പ്രതിപക്ഷ നേതാവ് പറയുന്നതും ഒരേ കാര്യമാണെന്നും ചെന്നിത്തല പ്രതികരിച്ചു.

Related Articles

Back to top button
error: Content is protected !!