Kerala

ബന്ധുവിന്റെയും സുഹൃത്തിന്റെയും 17 പവൻ സ്വർണം മോഷ്ടിച്ചു; കൊല്ലത്ത് യുവതി പിടിയിൽ

കൊല്ലത്ത് ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും വീടുകളിൽ നിന്ന് 17 പവൻ സ്വർണം കവർന്ന യുവതി അറസ്റ്റിൽ. ഭജനമഠം സ്വദേശി മുബീനയാണ് അറസ്റ്റിലായത്. മുബീനയുടെ ഭർതൃസഹോദരി മുനീറയുടെ ആറ് പവന്റെ താലിമാല, ഒരു പവന്റെ വള, രണ്ട് പവൻ വീതമുള്ള രണ്ട് കൈ ചെയിനുകൾ, രണ്ട് ഗ്രാം തൂക്കമുള്ള രണ്ട് കമ്മലുകളാണ് ഒടുവിൽ മോഷണം പോയത്

ഒക്ടോബർ പത്തിനാണ് സ്വർണം മോഷണം പോയ വിവരം മുനീറ അറിയുന്നത്. തുടർന്ന് വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചു. സെപ്റ്റംബർ 30ന് രാവിലെ പത്ത് മണിയോടെ മുബീന വീട്ടിലെത്തി മടങ്ങി പോകുന്ന ദൃശ്യം ലഭിച്ചു. ഇതോടെയാണ് പോലീസിൽ പരാതി നൽകിയതും മുബീനയെ സംശയമുണ്ടെന്ന് പറയുന്നതും

സമാനമായ മറ്റൊരു പരാതി ജനുവരിയിൽ മുബീനയുടെ സുഹൃത്തായ അമാനിയും നൽകിയിരുന്നു. ഇതിലും മുബീനയെയാണ് സംശയമെന്ന് പറഞ്ഞിരുന്നു. ഇതോടെ പോലീസ് അന്വേഷണം ആരംഭിച്ചു. ഓട്ടോ ഡ്രൈവറായ മുബീനയുടെ ഭർത്താവ് അടുത്തിടെയാണ് വിദേശത്ത് പോയത്. ആഡംബര ജീവിതമായിരുന്നു മുബീന നയിച്ചിരുന്നത്. കസ്റ്റഡിയിൽ ചോദ്യം ചെയ്തപ്പോൾ ആദ്യം ഇവർ കുറ്റം സമ്മതിച്ചിരുന്നില്ല. തെളിവുകൾ സഹിതം ചോദിച്ചപ്പോഴാണ് ഇവർ കുറ്റമേറ്റ് പറഞ്ഞത്.

Related Articles

Back to top button