Kerala

ദിവസങ്ങൾക്ക് മുമ്പ് കെട്ടിയിട്ട നിലയിൽ കണ്ട് രക്ഷപ്പെടുത്തി; വീട്ടമ്മയെ ഇന്ന് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

ആലപ്പുഴ കാട്ടൂരിൽ വീട്ടമ്മയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാട്ടൂർ പുത്തൻപുരയ്ക്കൽ തങ്കമ്മയാണ് മരിച്ചത്. ദിവസങ്ങൾക്ക് മുമ്പ് തങ്കമ്മയെ വീട്ടിൽ കെട്ടിയിട്ട നിലയിൽ കണ്ടെത്തിയിരുന്നു. തുടർന്ന് മകൻ പോലീസിൽ പരാതിയും നൽകിയിരുന്നു

അജ്ഞാതനാണ് വീട്ടമ്മയെ ദിവസങ്ങൾക്ക് മുമ്പ് ആക്രമിച്ചത്. പട്ടാപ്പകൽ വീടിനുള്ളിൽ കെട്ടിയിടിച്ച് മർദിച്ച് ബോധം കെടുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് തിരികെ എത്തിയ മകനാണ് അമ്മയെ വായിൽ തുണി തിരുകി കെട്ടിയിട്ട നിലയിൽ കണ്ടത്

വീടിന്റെ വാതിലുകൾ പൂട്ടിയിട്ട ശേഷമായിരുന്നു അക്രമി മടങ്ങിയത്. അടുക്കള വഴി മകൻ അകത്തുകയറിയപ്പോഴാണ് ബോധരഹിതയായ അമ്മയെ കാണുന്നത്. മോഷണശ്രമമായിരുന്നില്ല. ഇതിൽ അന്വേഷണം നടക്കുന്നതിനിടെയാണ് വീട്ടമ്മയുടെ ആത്മഹത്യ

Related Articles

Back to top button
error: Content is protected !!