Kerala
കോയമ്പത്തൂരിൽ പോയി ഭാര്യയെ വെടിവെച്ചു കൊന്നു; പാലക്കാട്ടെ വീട്ടിലെത്തി ഭർത്താവ് ജീവനൊടുക്കി

ഭാര്യയെ വെടിവെച്ചു കൊലപ്പെടുത്തിയ ശേഷം ഭർത്താവ് സ്വയം വെടിയുതിർത്ത് ആത്മഹത്യ ചെയ്തു. പാലക്കാട് വണ്ടാഴി ഏറാട്ടുകുളമ്പ് കൃഷ്ണകുമാർ(50), ഭാര്യ സംഗീത(47) എന്നിവരാണ് മരിച്ചത്.
സംഗീതയെ കോയമ്പത്തൂരിൽ കൊല്ലപ്പെട്ട നിലയിലും കൃഷ്ണകുമാറിനെ വണ്ടാഴിയിൽ വെടിയേറ്റ് മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.
കോയമ്പത്തൂരിലെത്തി ഭാര്യയെ വെടിവെച്ച് കൊന്ന ശേഷം വണ്ടാഴിയിലെ വീട്ടിലെത്തി കൃഷ്ണകുമാർ ജീവനൊടുക്കിയെന്നാണ് നിഗമനം. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.