Kerala

സംസ്ഥാനത്ത് എംപോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യവകുപ്പ്

കേരളത്തിൽ വിദേശത്ത് നിന്നെത്തിയ യുവാവിന് എം പോക്‌സ് സ്ഥിരീകരിച്ച സാഹചര്യത്തിൽ കർശന നിർദേശങ്ങളുമായി ആരോഗ്യ വകുപ്പ്. ദുബൈയിൽ നിന്നെത്തിയ മലപ്പുറം സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്. ഈ സാഹചര്യത്തിൽ മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലെത്തുന്നവർക്ക് ഉൾപ്പെടെ രോഗലക്ഷണങ്ങളുണ്ടെങ്കിൽ ചികിത്സ തേടണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് നിർദേശിച്ചു

ഏതെങ്കിലും രീതിയിലുള്ള ലക്ഷണമുണ്ടെങ്കിൽ ആരോഗ്യവകുപ്പിനെ വിവരം അറിയിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു. കേന്ദ്ര മാർഗനിർദേശപ്രകാരം സംസ്ഥാനത്തെ എല്ലാ വിമാനത്താവളങ്ങളിലും സർവൈലൻസ് ശക്തമാക്കിയിരുന്നു. രോഗം റിപ്പോർട്ട് ചെയ്ത രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് എന്തെങ്കിലും രോഗലക്ഷണം ഉണ്ടായാൽ എയർപോർട്ടിൽ റിപ്പോർട്ട് ചെയ്യാനും നിർദേശം നൽകിയിരുന്നു

ദൂബൈയിൽ നിന്ന് ഒരാഴ്ച മുമ്പ് നാട്ടിലെത്തിയ എടവണ്ണ സ്വദേശിയായ 38കാരനാണ് എംപോക്‌സ് സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിലെ ത്വക് രോഗ വിഭാഗം ഒപിയിലാണ് യുവാവ് ചികിത്സ തേടിയത്.

Related Articles

Back to top button