പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി; നാളെ വിധി പറയും

മതവിദ്വേഷ പരാമർശ കേസിൽ റിമാൻഡിൽ തുടരുന്ന ബിജെപി നേതാവ് പിസി ജോർജിന്റെ ജാമ്യാപേക്ഷയിൽ നാളെ വിധി പറയും. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ച പിസി ജോർജ് ഡോക്ടർമാരുടെ നിരീക്ഷണത്തിൽ തുടരുകയാണ്. ജോർജിന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ആൻജിയോഗ്രാം അടക്കം ചെയ്യണമെന്നും ഇതിനാൽ ജാമ്യം അനുവദിക്കണമെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു
എന്നാൽ പ്രോസിക്യൂഷൻ ഇതിനെ ശക്തമായി എതിർത്തു. ജാമ്യവ്യവസ്ഥകൾ പിസി ജോർജ് തുടർച്ചയായി ലംഘിക്കുകയാണ്. എന്നാൽ വിചാരണയിൽ കുറ്റം തെളിഞ്ഞാൽ ശിക്ഷിക്കാം. പൊതുപ്രവർത്തകൻ ആയാൽ കേസുകളുണ്ടാകും. ഇതും അതുപോലെയാണെന്നും പിസി ജോർജിന്റെ അഭിഭാഷകൻ വാദിച്ചു.
30 വർഷം എംഎൽഎ ആയിരുന്ന വ്യക്തിയാണ്. മതസൗഹാർദം തകർക്കുകയെന്ന ലക്ഷ്യത്തോടെയുള്ള പ്രസ്താവനയാണിത്. മുൻകൂർ ജാമ്യത്തിന് പോയപ്പോൾ തന്നെ ഹൈക്കോടതിയിൽ ഇത് ബോധ്യപ്പെടുത്തിയതാണ്. അത് വ്യക്തമായതിനാലാണ് ഹൈക്കോടതി മുൻകൂർ ജാമ്യം തള്ളിയതെന്നും പ്രോസിക്യൂഷൻ വാദിച്ചു.