ശ്വാസം മുട്ടലിന് താലൂക്ക് ആശുപത്രയില്‍ നിന്ന് വാങ്ങിയ ഗുളികക്കുള്ളില്‍ മുള്ളാണി; ഈ കൊച്ചു കേരളത്തില്‍ ഇതെന്തൊക്കയാണ് നടക്കുന്നത്
പോലീസില്‍ പരാതി നല്‍കി വീട്ടമ്മ
ശ്വാസം മുട്ടിയാണ് താലൂക്ക് ആശുപത്രിയിലെത്തിയത്. പക്ഷെ കിട്ടിയ ഗുളിക ശ്വാസം മുട്ടിക്കാനുള്ളതായിരുന്നുവെന്ന് ആ വിട്ടമ്മ ഒരിക്കലും കരുതിയിട്ടുണ്ടാകില്ല. ഗുളികക്കുള്ളില്‍ മുള്ളാണി കണ്ടതോടെ അവരുടെ ഉള്ളൊന്ന് കാളി. നേരേ വിട്ടത് പോലീസ് സ്‌റ്റേഷനിലേക്ക്.
വിതുര, മേമല, ഉരുളുകുന്ന് സ്വദേശി വസന്തക്കാണ് ഈ ദുരവസ്ഥയുണ്ടായത്. വിതുര താലൂക്ക് ആശുപത്രിയില്‍ നിന്ന് നല്‍കിയ ക്യാപ്‌സൂളുകള്‍ക്കുള്ളിലാണ് കട്ടിയുള്ള മുള്ളാണി കണ്ടെത്തിയത്.
വിതുര പൊലീസില്‍ വസന്ത പരാതി നല്‍കിയതോടെയാണ് ഇത് വാര്‍ത്തയായത്. ക്യാപ്‌സൂളിന് ഉള്ളില്‍ നിന്ന് മൊട്ടുസൂചി കണ്ടെടുക്കുന്ന ദൃശ്യങ്ങള്‍ ചാനലുകള്‍ക്ക് ലഭിച്ചു.
ഈ വാര്‍ത്ത പുറത്തുവന്നതോടെ ആരോഗ്യ വകുപ്പിനും ഡിജിപിക്കും പൊതുപ്രവര്‍ത്തകന്‍ പരാതി നല്‍കി. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കാനാണ് ആരോഗ്യ വകുപ്പിന്റെ തീരുമാനം. അഡിഷണല്‍ ഡിഎച്ച്എസും ഡിഎംഒയും ഉള്‍പ്പെടെയുള്ള സംഘം വസന്തയുടെ വീട്ടിലെത്തി പരിശോധന നടത്തി.
എന്നാല്‍, ആരോഗ്യവകുപ്പില്‍ അന്വേഷണം ഒതുങ്ങിയാല്‍ കാര്യമുണ്ടാകില്ലെന്നും അവരുടെ ഡിപ്പാര്‍ട്‌മെന്റിനെ വെളുപ്പിക്കാന്‍ മാത്രമെ അവര്‍ ശ്രമിക്കൂവെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്.
എത്ര ഗുളികകള്‍ക്കുള്ളില്‍ ഇത്തരത്തില്‍ മുള്ളാണി ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് പരിശോധിക്കാനിരിക്കുന്നത്.