ശക്തമായ മഴയും ഇടിമിന്നലും വരുന്നു; സംസ്ഥാനത്ത് മഴ മുന്നറിയിപ്പ് പുതുക്കി
സംസ്ഥാനത്ത് ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ മഴ മുന്നറിയിപ്പ് പുതുക്കി. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം , ഇടുക്കി, കോഴിക്കോട്, വയനാട് ജിലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കിയില്‍ മുന്‍പ് യെല്ലോ അലേര്‍ട്ട് നല്‍കിയിരുന്നില്ല. പത്തനംതിട്ട, ആലപ്പുഴ, എറണാകുളം, കോഴിക്കോട്, വയനാട് ജില്ലകളില്‍ നാളെ യെല്ലോ മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. മലയോര മേഖലകളില്‍ ഇന്ന് മഴ കനത്തേക്കും. മഴക്കൊപ്പം ഇടിമിന്നലിനും സാധ്യതയുള്ളതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം.
അടുത്ത 3 മണിക്കൂറില്‍ കേരളത്തിലെ തിരുവനന്തപുരം, കോട്ടയം, ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്ററില്‍ താഴെ വരെ വേഗതയില്‍ ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ഇന്നും നാളെയും വൈകുന്നേരങ്ങളില്‍ ശക്തമായ ഇടിമിന്നലിന് സാധ്യതയുണ്ട്.