Kerala
അതിതീവ്ര മഴ തുടരുന്നു: രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

അതിതീവ്ര മഴ തുടരുന്ന സാഹചര്യത്തിൽ രണ്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് വ്യാഴാഴ്ച ജില്ലാ കലക്ടർമാർ അവധി പ്രഖ്യാപിച്ചു കണ്ണൂർ, കാസർകോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. അതേസമയം നേരത്തെ പ്രഖ്യാപിച്ച പരീക്ഷകളിൽ മാറ്റമില്ല
കണ്ണൂരിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ, അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമാണ്. കാസർകോട് പ്രൊഫഷണൽ കോളേജുകൾ അടക്കം അവധി പ്രഖ്യാപിച്ചിട്ടുണ്ട്
ട്യൂഷൻ സെന്ററുകൾ, സ്‌പെഷ്യൽ ക്ലാസുകൾ, അങ്കണവാടികൾ, മദ്രസകൾ എന്നിവക്ക് അവധിയായിരിക്കുമെന്ന് ജില്ലാ കലക്ടർ കെ ഇമ്പശേഖർ അറിയിച്ചു. നാളെ കാസർകോട് ജില്ലയിൽ റെഡ് അലർട്ടാണ്.