ജിദ്ദ: ജിദ്ദയിലും മക്കയിലും മദീനയിലുമെല്ലാം ഇന്നലെ കനത്ത മഴ പെയ്തതായി ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിച്ചു. മദീനയിലെ അല്‍ ഷാഫിയയിലും ജിദ്ദയിലെ അല്‍ ബസാത്തീനിലുമാണ് ഏറ്റവും കൂടുതല്‍ മഴ പെയ്തത്. മഴ ബുധനാഴ്ചവരെ തുടരും. റിയാദ്, കിഴക്കന്‍ പ്രവിശ്യ, മക്ക, മദീന, വടക്കന്‍ പ്രവിശ്യ, അല്‍ ഖസീം, അല്‍ബാഹ, അസീര്‍ എന്നിവിടങ്ങളിലെല്ലാം ഇനിയും മഴയെത്തും.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
ജിദ്ദയില്‍ ഇന്നലെ രാത്രിവരെ പല സ്ഥലങ്ങളിലും മഴയും ഇടിയും മിന്നലും അനുഭവപ്പെട്ടതായി താമസക്കാരും പ്രതികരിച്ചു. അസ്ഥിരമായ കാലാവസ്ഥ തുടരുമെന്നതിനാല്‍ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. താഴ്ന്ന പ്രദേശങ്ങളിലേക്കും വെള്ളക്കെട്ടുകളിലേക്കുമൊന്നും പോകാന്‍ ശ്രമിക്കരുത്. മഴ ഗതാഗതത്തെയും ബാധിക്കുമെന്നതിനാല്‍ ഡ്രൈവര്‍മാര്‍ കടുത്ത ജാഗ്രത പാലിക്കണമെന്നും അധികൃതര്‍ അഭ്യര്‍ഥിച്ചു.