റിയാദ്: അല്‍ ജൗഫ് ഇന്റെര്‍നാഷ്ണല്‍ ഒലീവ് ഫെസ്റ്റിലേക്ക് സന്ദര്‍ശകര്‍ പ്രവഹിക്കുന്നതായി സഊദി പ്രസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. ജനുവരി രണ്ടിന് തുടങ്ങിയ ഫെസ്റ്റിവല്‍ അവസാനിക്കാന്‍ നാലു ദിവസം ബാക്കിനില്‍ക്കേയാണ് ആയിരങ്ങള്‍ സന്ദര്‍ശകരായി എത്തുന്നത്. സകാക്കയിലെ പ്രിന്‍സ് അബ്ദുല്ല കള്‍ച്ചറല്‍ സെന്ററിലാണ് 18ാമത് ഫെസ്റ്റിവല്‍ അരങ്ങേറുന്നത്.
നിങ്ങൾ ഒരു ഫെഡറൽ ബാങ്ക് ഉപഭോക്താവ് ആണോ...? നിങ്ങൾക്ക് ലഭിക്കും ബാങ്കിൽ പോകാതെ പേർസണൽ ലോൺ...! >>> ഇവിടെ ക്ലിക്ക് ചെയ്യുക
തുര്‍ക്കി, ഈജിപ്ത്, സ്‌പെയിന്‍, ഇറ്റലി, പലസ്തീന്‍, സിറിയ, ജോര്‍ദാന്‍ എന്നീ ഏഴ് രാജ്യങ്ങളും ഫെസ്റ്റിവലില്‍ പങ്കെടുക്കുന്നുണ്ടെന്ന് ഫെസ്റ്റിവല്‍ സിഇഒ ഒമര്‍ ബിന്‍ അബ്ദുല്‍അസീസ് അല്‍ ഹംവാന്‍ അറിയിച്ചു. ചെറുകിട ഒലീവ് ബിസിനസുകാരെയും സംരംഭകരെയും കുടില്‍വ്യവസായും കൈകാര്യം ചെയ്യുന്നവരേയും ചേര്‍ത്തുപിടിക്കാന്‍ കൂടി ലക്ഷ്യമിട്ടാണ് ഫെസ്റ്റ് നടത്തുന്നത്. ഒലീവ് എണ്ണ ഉല്‍പാദകരും ഈ മേഖലയിലെ കമ്പനികളുമെല്ലാം പരിപാടിയിലേക്ക എത്തിയിട്ടുണ്ട്. സഊദിയിലെ ഒലിവിന്റെ നാടായി അറിയപ്പെടുന്ന പ്രദേശമാണ് അല്‍ ജൗഫ്. 2.3 കോടി ഒലീവ് മരങ്ങളാണ് ഇവിടെയുളളതെന്നാണ് കണക്കാക്കപ്പെടുന്നത്. 1.5 ലക്ഷം മെട്രിക് ടണ്‍ ഒലീവാണ് ഇവിടെ നിന്നും ഉല്‍പാദിപ്പിക്കുന്നത്.