Kerala

പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും; നവീൻ ബാബുവിന്റെ കുടുംബം എതിർത്ത് കക്ഷി ചേരും

എഡിഎം നവീൻബാബുവിന്റെ മരണത്തിൽ റിമാൻഡിലായ പി പി ദിവ്യ ഇന്ന് ജാമ്യാപേക്ഷ നൽകും. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയിലാണ് ജാമ്യാപേക്ഷ നൽകുക. നവീൻ ബാബുവിന്റെ കുടുംബം ജാമ്യാപേക്ഷയെ എതിർത്ത് കക്ഷി ചേരും. അതേസമയം സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടേറിയറ്റ് യോഗവും ഇന്ന് ചേരുന്നുണ്ട്. ദിവ്യക്കെതിരെ സംഘടന നടപടിയുണ്ടാകുമോ എന്ന് ഇന്നറിയാം

വീഴ്ചകൾ എണ്ണിപ്പറഞ്ഞാണ് കോടതി ഇന്നലെ പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയത്. ഇതിന് മണിക്കൂറുകൾക്ക് ശേഷം നാടകീയമായി ദിവ്യ പോലീസിന് മുന്നിലെത്തി. രണ്ടാഴ്ചത്തേക്കാണ് ദിവ്യയെ റിമാൻഡ് ചെയ്തിരിക്കുന്നത്.

ക്ഷണിച്ചിട്ടാണ് നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ എത്തിയതെന്ന ദിവ്യയുടെ വാദം കോടതി തള്ളിയിരുന്നു. ദിവ്യ മുന്നോട്ട് വെച്ച ഓരോ വാദവും കോടതി തള്ളുകയായിരുന്നു.

Related Articles

Back to top button
error: Content is protected !!