Kerala
കനത്ത മഴയിൽ വ്യാപക നാശനഷ്ടം; മലപ്പുറത്ത് ഒരു മരണം, കണ്ണൂരിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരുക്ക്

സംസ്ഥാനത്ത് അതിശക്തമായ മഴയിൽ വ്യാപക നാശനഷ്ടം. മലപ്പുറം നിലമ്പൂരിൽ യുവാവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കണ്ണൂർ നെടുംപൊയിലിൽ വീടിന് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരുക്കേറ്റു. കോഴിക്കോട് തലയാട് മലയോര ഹൈവേയുടെ നിർമാണ സ്ഥലത്ത് മണ്ണിടിച്ചിലുണ്ടായി
കോഴിക്കോട് ബസ് സ്റ്റാൻഡ്, സ്‌റ്റേഡിയം ജംഗ്ഷൻ എന്നിവിടങ്ങളിൽ വെള്ളം കയറി. ചാലിയം കടുക്കബസാർ, കപ്പലങ്ങാടി തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമായി. വീടുകളിൽ വെള്ളം കയറി. ഉരുൾപൊട്ടൽ ഭീഷണിയുള്ള വിലങ്ങാട് മഞ്ഞച്ചീളിയിൽ 16 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി
നിലമ്പൂരിൽ വല്ലപ്പുഴയിൽ മീൻ പിടിക്കാൻ പോയ മനോലൻ റഷീദാണ് മരിച്ചത്. പൊന്നാനി പാലപ്പെട്ടി കാപ്പിരിക്കാട് കടൽക്ഷോഭത്തിൽ പള്ളികൾ തകർന്നു. മണ്ണാർക്കാട് കുമരംപുത്തൂർ കുരുത്തിച്ചാലിൽ ഒരാൾ ഒഴുക്കിൽപ്പെട്ട് കാണാതായി.