Kerala
ഹൈക്കമാൻഡിന്റെ കർശന നിർദേശം: കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗം ജനുവരി 19ന് ചേരും
കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ജനുവരി 19ന് ചേരും. നേരത്തെ നിശ്ചയിച്ചിരുന്ന യോഗം നേതാക്കൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസത്തെ തുടർന്ന് അവസാന നിമിഷം മാറ്റിയിരുന്നു. എന്നാൽ ഹൈക്കമാൻഡ് ഇടപെടലോടെയാണ് വീണ്ടും യോഗം ചേരുന്നത്
കെപിസിസി പ്രസിഡന്റ് കെ സുധാകരനും പ്രതിപക്ഷ നേതാവ് വിഡി സതീശനും തമ്മിലുള്ള അഭിപ്രായഭിന്നതയെ തുടർന്നാണ് 12ന് നടക്കേണ്ടിയിരുന്ന യോഗം മാറ്റിയതെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഹൈക്കമാൻഡ് കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്നു
യോഗത്തിൽ പങ്കെടുക്കാനായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും കേരളത്തിന്റെ ചുമതലയുള്ള ദീപദാസ് മുൻഷിയും തിരുവനന്തപുരത്ത് എത്തിയിരുന്നു. എന്നാൽ അവസാന നിമിഷം യോഗം മാറ്റിവെച്ചതിൽ ദീപദാസ് മുൻഷി കടുത്ത അതൃപ്തിയാണ് രേഖപ്പെടുത്തിയത്.