Kerala
കരുവന്നൂർ, കണ്ടല ബാങ്ക് തട്ടിപ്പ് കേസ് പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി

കരുവന്നൂർ, കണ്ടല സർവീസ് സഹകരണ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികൾക്ക് ജാമ്യം അനുവദിച്ച് ഹൈക്കോടതി. കരുവന്നൂർ ബേങ്ക് തട്ടിപ്പ് കേസിലെ പ്രതികളായ പി പി കിരൺ, സതീഷ് കുമാർ എന്നിവർക്കും കണ്ടല ബേങ്ക് തട്ടിപ്പ് കേസിലെ അഖിൽ ജിത്തിനുമാണ് കോടതി ജാമ്യം അനുവദിച്ചത്.
വിചാരണ ഇല്ലാതെ ഇവർ ഒരു വർഷവും അഞ്ചുമാസവും റിമാൻഡിലായിരുന്നു. ഇത് പരിഗണിച്ചാണ് കോടതി ഇവർക്ക് ജാമ്യം അനുവദിച്ചത്. 300 കോടിയുടെ ക്രമക്കേടാണ് കരുവന്നൂർ ബാങ്കിൽ നടന്നതെന്നാണ് നിഗമനം. പരിശോധനയിൽ 219 കോടിയുടെ ക്രമക്കേട് കണ്ടെത്തിയിരുന്നു
കണ്ടല ബാങ്കിൽ മുൻ പ്രസിഡന്റ് എൻ ഭാസുരാംഗനും കുടുംബവും നടത്തിയ വഴിവിട്ട ഇടപാടുകളിലൂടെ കോടികളാണ് തട്ടിച്ചത്. കണ്ടല ബാങ്കിൽ 3.22 കോടി രൂപയുടെ കള്ളപ്പണ ഇടപാട് നടന്നെന്നാണ് ഇഡിയുടെ കണ്ടെത്തൽ