Kerala

കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഇ ഡിക്കും ആദായ നികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്

കൊടകര കള്ളപ്പണ ഇടപാട് കേസിൽ ഇഡിക്കും ആദായ നികുതി വകുപ്പിനും ഹൈക്കോടതി നോട്ടീസ്. മൂന്നാഴ്ചക്കുള്ളിൽ അന്വേഷണ പുരോഗതി അറിയിക്കണമെന്ന് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ച് നിർദേശിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോടും സംസ്ഥാന പോലീസ് മേധാവിയോടും ഹൈക്കോടതി വിശദീകരണം തേടി

കൊടകര കവർച്ച കേസിലെ 50ാം സാക്ഷി സന്തോഷ് നൽകിയ ഹർജിയിലാണ് നോട്ടീസ്. അന്വേഷണം വേഗത്തിൽ പൂർത്തിയാക്കാൻ ആവശ്യപ്പെട്ടാണ് ഹർജി. അന്വേഷണവുമായി ബന്ധപ്പെട്ട് ഒരു നടപടിയും സ്വീകരിച്ചില്ലെന്നും ഹർജിയിൽ ആരോപിക്കുന്നു.

2021 നിയമസഭ തെരഞ്ഞെടുപ്പിന് ദിവസങ്ങൾക്ക് മുമ്പാണ് കൊടകരയിൽ ഒരു സംഘം കാറിൽ നിന്ന് പണം തട്ടിയെടുത്തത്. തുടക്കത്തിൽ 25 ലക്ഷം എന്നായിരുന്നു പരാതിയെങ്കിലും പിന്നീട് 3.5 കോടി രൂപ നഷ്ടപ്പെട്ടെന്ന് തെളിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കൊണ്ടുവന്ന കള്ളപ്പണമാണ് ഇതെന്ന ആക്ഷേപം ഉയരുകയായിരുന്നു.

Related Articles

Back to top button