മകളുടെ ഹർജി ഹൈക്കോടതി തള്ളി; എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകും
സിപിഎം നേതാവ് എംഎം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടുകൊടുക്കുന്നതിന് എതിരായി മകൾ ആശ ലോറൻസ് നൽകിയ ഹർജി ഹൈക്കോടതി തള്ളി. ചീഫ് ജസ്റ്റിസ് നിതിൻ ജംദാർ, ജസ്റ്റിസ് എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റേതാണ് നടപടി. മൃതദേഹം നിലവിൽ കളമശ്ശേരി മെഡിക്കൽ കോളേജിലാണ് സൂക്ഷിച്ചിരിക്കുന്നത്
മൃതദേഹം കളമശ്ശേരി മെഡിക്കൽ കോളേജിന് വൈദ്യപഠനത്തിന് കൈമാറിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് ആശ അപ്പീൽ നൽകിയത്. വിഷയത്തിൽ ഹൈക്കോടതി മധ്യസ്ഥനെ നിയോഗിച്ചിരുന്നുവെങ്കിലും പരിഹാരമായിരുന്നില്ല. മൃതദേഹം വൈദ്യപഠനത്തിന് വിട്ടുനൽകണമെന്ന് മകൻ സജീവൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു
ചികിത്സയിലിരിക്കെ, മരിച്ചാൽ മൃതദേഹം മെഡിക്കൽ കോളേജിന് കൈമാറണമെന്ന് എംഎം ലോറൻസ് ആവശ്യപ്പെട്ടിരുന്നു. രണ്ട് ബന്ധുക്കളും ഇക്കാര്യം കമ്മിറ്റിക്ക് മുന്നിൽ ഹാജരായി മൊഴി നൽകിയിരുന്നു. സെപ്റ്റംബർ 21നാണ് ലോറൻസ് അന്തരിച്ചത്.