Kerala

വാർഡ് വിഭജനം നിയമപരമെന്ന് ഹൈക്കോടതി; സിംഗിൾ ബെഞ്ച് ഉത്തരവ് റദ്ദാക്കി

വാർഡ് വിഭജനം നിയമപരമെന്ന് ഹൈക്കോടതി. വിവിധ ഇടങ്ങളിലെ വാർഡ് വിഭജനം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സംസ്ഥാന സർക്കാരിന്റെ അപ്പീലിലാണ് നടപടി

എട്ട് നഗരസഭകളിലെയും ഒരു ഗ്രാമ പഞ്ചായത്തിലെയും വാർഡ് വിഭജനമാണ് ഡിവിഷൻ ബെഞ്ച് ശരിവെച്ചത്. വാർഡുകളുടെ എണ്ണം തീരുമാനിക്കുന്നത് നിയമസഭയുടെ അധികാരമാണ്. നിയമസഭയുടെ അധികാരത്തിൽ ഇടപെടാനാകില്ലെന്നും കോടതി ചൂണ്ടിക്കാട്ടി

2011ലെ സെൻസസിന്റെ വെളിച്ചത്തിൽ 2015ൽ വാർഡ് പുനർ വിഭജനം നടത്തിയ തദ്ദേശ സ്ഥാപനങ്ങളിൽ ജനസംഖ്യാടിസ്ഥാനത്തിൽ വാർഡ് പുനർവിഭജനം നടത്താനാകില്ലെന്നായിരുന്നു സിംഗിൾ ബെഞ്ച് വിധി. ഇതാണ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയത്.

Related Articles

Back to top button
error: Content is protected !!