Kerala

വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന സ്വർണവും പണവും സ്ത്രീയുടെ സ്വത്തെന്ന് ഹൈക്കോടതി

വിവാഹ സമയത്ത് വധുവിന് ലഭിക്കുന്ന പണവും സ്വർണവും സ്ത്രീക്കുള്ള ധനമാണെന്ന് ഹൈക്കോടതി. അത് വധുവിന്റെ മാത്രം സ്വത്താണ്. പലപ്പോഴും ഇത്തരം കൈമാറ്റങ്ങൾക്ക് രേഖയോ തെളിവോ ഉണ്ടാകാറില്ലെന്നും അതിനാൽ പലപ്പോഴും നീതി നിഷേധിക്കപ്പെടുന്നുണ്ടെന്നും ഹൈക്കടോതി ചൂണ്ടിക്കാട്ടി

കളമശ്ശേരി സ്വദേശി രശ്മി എന്ന യുവതിയുടെ ഹർജിയിലാണ് ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവ്. ഗാർഹികപീഡന, സ്ത്രീധനപീഡന പരാതികളുടെയും വിവാഹമോചനത്തിന്റെയും ഘട്ടത്തിൽ ഉടമസ്ഥത തെളിയിക്കാനുള്ള പ്രായോഗിക ബുദ്ധിമുട്ട് മനസ്സിലാക്കി കോടതികൾ നീതി നടപ്പാക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. ബന്ധം വേർപിരിഞ്ഞതിനെത്തുടർന്ന് സ്വർണവും വീട്ടുസാമഗ്രികളും തിരികെ ആവശ്യപ്പെട്ടെങ്കിലും എറണാകുളം കുടുംബകോടതി നിരസിച്ചതോടെ ഹർജിിക്കാരി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.

59.5 പവൻ സ്വർണമോ, ഇതിന്റെ വിപണി വിലയോ തിരികെ നൽകാൻ ഹൈക്കോടതി ഭർത്താവിനോട് നിർദേശിച്ചു. സുരക്ഷയെക്കരുതി സ്വർണവും പണവും ഭർത്താവും ഭർതൃവീട്ടുകാരും സൂക്ഷിക്കുന്ന രീതിയുണ്ടെന്ന് വിധിന്യായത്തിൽ കോടതി ചൂണ്ടിക്കാട്ടി. ഇതോടെ, സ്വന്തം ആഭരണങ്ങളിൽ തൊടാനുള്ള അവകാശം പോലും വധുവിന് നിഷേധിക്കപ്പെടുകയാണ്. നിലവിലെ സാമൂഹിക, കുടുംബ സാഹചര്യങ്ങളിൽ സ്ത്രീകൾക്ക് തെളിവ് ഹാജരാക്കാൻ കഴിയാറില്ല. അതിനാൽ ക്രിമിനൽ കേസിലെന്ന പോലെ കർശനമായ തെളിവ് ആവശ്യപ്പെടരുതെന്നും കോടതി പറഞ്ഞു

Related Articles

Back to top button
error: Content is protected !!