Kerala

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ട്; മന്ത്രി ശിവൻകുട്ടിയുടെ വിമർശനത്തിന് മറുപടിയുമായി എൻസിഇആർടി

ഇംഗ്ലീഷ് മീഡിയം പാഠപുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള എൻസിഇആർടി തീരുമാനത്തിനെതിരെ രംഗത്തുവന്ന വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് മറുപടിയുമായി എൻസിഇആർടി. പാഠപുസ്തകങ്ങൾക്ക് സംഗീതോപകരണങ്ങളുടെയും ക്ലാസിക്കൽ രാഗങ്ങളുടെയും പേരുകളാണ് നൽകിയതെന്നും ഇന്ത്യയുടെ സംഗീത പൈതൃകം പൊതുവായുള്ളതാണെന്നും എൻസിഇആർടി പറയുന്നു

ഇംഗ്ലീഷ് മീഡിയം പുസ്തകങ്ങൾക്ക് ഹിന്ദി തലക്കെട്ടുകൾ നൽകാനുള്ള തീരുമാനം ഗുരുതരമായ യുക്തിരാഹിത്യമെന്നായിരുന്നു മന്ത്രി ശിവൻകുട്ടിയുടെ വിമർശനം. ഇന്ത്യയുടെ ഭാഷാ വൈവിധ്യത്തെ അട്ടിമറിക്കുന്ന സാംസ്‌കാരിക അടിച്ചേൽപ്പിക്കലിന്റെ ഉദാഹരണമാണ് നീക്കമെന്നും പതിറ്റാണ്ടുകളായി ഭാഷാ വൈവിധ്യത്തെ മാനിച്ചും കുട്ടികളുടെ മനസ്സിൽ സംവേദനപരമായ സമീപനം വളർത്താൻ ഉപയോഗിച്ചിരുന്ന ഇംഗ്ലീഷ് തലക്കെട്ടുകൾ മാറ്റി ഹിന്ദി തലക്കെട്ടുകളിലേക്ക് വഴി മാറ്റിയത് ശരിയല്ലെന്നും മന്ത്രി പറഞ്ഞിരുന്നു

കേരളം, ഹിന്ദി സംസാരിക്കാത്ത മറ്റ് സംസ്ഥാനങ്ങളെ പോലെ തന്നെ, ഭാഷാ വൈവിധ്യത്തെ സംരക്ഷിക്കാനും പ്രാദേശിക സാംസ്‌കാരിക സ്വാതന്ത്ര്യത്തിന് മുൻതൂക്കം നൽകാനും പ്രതിജ്ഞാബദ്ധമാണ്. എൻസിഇആർടിയുടെ തീരുമാനം ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും എതിരെയുള്ള നടപടിയാണെന്നും മന്ത്രി വിമർശിച്ചു

Related Articles

Back to top button
error: Content is protected !!