National

എച്ച് എം പി വൈറസ് ബാധ മഹാരാഷ്ട്രയിലും; നാഗ്പൂരിൽ രണ്ട് കുട്ടികളിൽ രോഗബാധ

എച്ച്എംപി വൈറസ് മഹാരാഷ്ട്രയിലും സ്ഥിരീകരിച്ചു. നാഗ്പൂരിൽ രണ്ട് കുട്ടികളിലാണ് വൈറസ് ബാധ കണ്ടെത്തിയത്. ഏഴ് വയസുകാരനും 13 വയസുകാരിക്കുമാണ് രോഗബാധ. രോഗലക്ഷണങ്ങളോടെ ജനുവരി 3നാണ് കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് എച്ച്എംപിവി സ്ഥിരീകരിച്ചത്

നിലവിൽ കുട്ടികൾ ആശുപത്രി വിട്ടിട്ടുണ്ട്. വീടുകളിൽ നിരീക്ഷണത്തിൽ കഴിയുകയാണ്. വൈറസ് ബാധയെ കുറിച്ച് പരിഭ്രാന്തരാകരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് അറിയിച്ചു. നേരത്തെ ബംഗളൂരുവിലും ചെന്നൈയിലും രണ്ട് കേസുകൾ വീതവും കൊൽക്കത്തയിലും അഹമ്മദാബാദിലും ഓരോ കേസ് വീതവും റിപ്പോർട്ട് ചെയ്തിരുന്നു

2001ൽ കണ്ടെത്തിയ വൈറസ് ആണെങ്കിലും എച്ച്എംപിവിക്കായി ഇന്ത്യയടക്കമുള്ള രാജ്യങ്ങളിൽ പ്രത്യേക പരിശോധനകൾ നടക്കാറുണ്ടായിരുന്നില്ല. അടുത്തിടെ ചൈനയിൽ എച്ച്എംപിവി ബാധ വ്യാപകമായതോടെയാണ് പ്രത്യേക പരിശോധനകൾ ആരംഭിച്ചത്. കൊവിഡ് 19 പോലെ പുതിയൊരു വൈറസ് അല്ലെന്നതിനാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഐസിഎംആർ അറിയിച്ചത്.

Related Articles

Back to top button
error: Content is protected !!